യു.എസ് ഡേസ്പ്രിംഗ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ; പി.എം യൂസഫിന് ആദര വൊരുക്കി പൊന്ന്യം പൗരാവലി
കഴിഞ്ഞ 2 പതിറ്റാണ്ട് കാലത്തെ ബിസിനസ് പ്രവർത്തനങ്ങൾ മാനിച്ചാണ്


മികച്ച ബിസിനസ് സംരംഭകനുള്ള ഓണററി ഡോക്ടറേറ്റ് പി.എം യൂസഫിന് ലഭിച്ചത്. ഇന്ത്യക്ക് പുറമെ ചൈന, യൂറോപ്പ് രാജ്യങ്ങളിൽ സജന ട്രേഡിംഗ് കമ്പിനി നടത്തുകയാണ് യൂസഫ്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഹരിദാസ് ഉപഹാര സമർപ്പണം നടത്തി. ടി.ടി അഷ്ക്കർ അധ്യക്ഷനായി. സനൽ നാരായണ, വി.പി കാദർ, കെ.വി ഹരിദാസ്, എം.പ്രമോദ് കുമാർ, കെ. സമീർ, ടി.ടി ഹനീഫ, കെ.സുനിൽ കുമാർ, ബാലൻ എന്നിവർ സംബന്ധിച്ചു.
Doctorate from US Dayspring International University; Ponnyam Pauravali pays tribute to PM Yousuf*
